സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി മാര്‍ ജേക്കബ് അങ്ങാടിയത്തുമായി കൂടിക്കാഴ്ച നടത്തി

 

 

ചിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി ചിക്കാഗോ സന്ദര്‍ശന വേളയില്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിക്കുകയുണ്ടായി. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തുമായി സംസാരിക്കുകയും, എസ്.എം.സി.സിയുടെ പേരില്‍ പിതാവിന്റെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണം അറിയിക്കുകയും ചെയ്തു. അതോടൊപ്പം അനക്‌സ് ബില്‍ഡിംഗ് സന്ദര്‍ശിക്കുകയും ചെയ്തു.

സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ എന്നിവരും പിതാവിനെ സന്ദര്‍ശിച്ചു. മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here