പ്രശസ്‌ത ഗായകൻ കെ കെ (കൃഷ്ണകുമാർ കുന്നത്ത് 53) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ചയില്‍ ചൊവ്വാഴ്‌ച രാത്രി സംഗീത പരിപാടിയിൽ പങ്കെടുക്കവെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പരിപാടി പൂര്‍ത്തിയാക്കാതെ വേദിയില്‍ നിന്ന് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു.
തുടര്‍ന്ന് മുറിയില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ രാത്രി 10.30ന്ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹിന്ദി, മലയാളം, തമിഴ്, കന്നട, ബംഗാളി, മറാത്തി പാട്ടുകള്‍ പാടിയിട്ടുണ്ട്. 1999ലെ പല്‍ ആണ് കെ കെയുടെ ആദ്യ സംഗീത ആല്‍ബം. ഹം ദില്‍ ദേ ചുപ്കേ സനം, ദസ്, ഗുണ്ടെ, പുതിയമുഖം തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്.