സിംഗപ്പൂരിലെ കാപ്പി

 

 

ഇവിടം
ഗ്രാമങ്ങളാൽ ദരിദ്രം
ഇവിടം
ഗഗനചുംബികളാൽ സമൃദ്ധം

പാടും പുഴയില്ല
പശുവില്ല
കുന്നില്ല
കൃഷിയില്ല

കേരളത്തിൻ
കൈപ്പത്തിയിൽ
സുഖമായൊതുങ്ങും
ഈ കൊച്ചു ദ്വീപ്

ഒരു കപ്പ്
കാപ്പിക്കു
കനിയണം
മൂന്ന് രാജ്യങ്ങൾ

പാലിനോസ്ട്രേലിയ
പഞ്ചസാരക്ക് ചൈന
പിന്നെ കാപ്പി-
പൊടിക്കിന്ത്യയും.

____________

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here