ഭാഷാപഠന ശില്‍പ്പശാല

തൃപ്പൂണിത്തുറ ഹില്‍പാലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൈതൃക പഠന കേന്ദ്രത്തിന്റെ ആഭിമു ഖ്യത്തില്‍ 2019 ഫെബ്രുവരി 1, 2 തീയതികളിലായി ഹില്‍പാലസ് മ്യൂസിയത്തില്‍ സംഘടിപ്പിക്കുന്ന ഭാഷാ പഠന ശില്പശാലയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഔപചാരിക വിദ്യാഭ്യാസ മണ്ഡലത്തിലെ മാതൃഭാഷാപഠനത്തെ ആസ്പദമാക്കിയുള്ള ശില്പശാലയില്‍ മലയാള ഭാഷയുടെ എഴുത്ത്, വായന, പ്രയോഗം, വ്യവഹാരം എന്നീ മേഖലകള്‍ വിശകലനം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലകളില്‍ സവിശേഷ താത്പര്യമുള്ള ഭാഷാധ്യാപകര്‍, ഗവേഷകര്‍, ഭാഷാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ശില്പശാലയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ വിഷയത്തിലുള്ള ഗവേഷണപരിചയവും താത്പര്യവും വ്യക്തമാക്കുന്ന വിശദമായ വ്യക്തി വിവരക്കുറിപ്പ് 2019 ജനുവരി 12-നു മുമ്പായി രജിസ്ട്രാര്‍, പൈതൃക പഠനകേന്ദ്രം, ഹില്‍പാലസ്, തൃപ്പൂണിത്തുറ-682301 എന്ന വിലാസത്തിലോ chskerala@gmail.com എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0484 2776374 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English