പൂരകങ്ങൾ

 

 

സുന്ദരമായ കാഴ്ചകൾ കാണാതെ കണ്ണുകൾക്ക്
സൗന്ദര്യ ഭാവമുണ്ടാവുകയില്ല
കവർന്നെടുക്കപെടാത്ത ഹൃദയത്തിൽ
സ്നേഹം സംരക്ഷിക്കപ്പെടുന്നില്ല
ജീവിതം തനിയെ തളിർക്കുന്ന ഒന്നല്ല

സ്വപ്‌നങ്ങൾ സ്വാർത്ഥം
മറ്റാരുടേതുമല്ലെന്നതു യാഥാർഥ്യം
തണലൊ പ്രതീക്ഷയുടെ ജലമൊ
ഇല്ലാതെയവ വളരുകയില്ല

തമ്മിൽപൊരുത്തപ്പെടുന്നവയ്ക്കെല്ലാം
അന്യോന്യം വ്യതിയാനങ്ങളുണ്ട്
ദൃഷ്ടികൾക്കനുസൃതമായവ വീണ്ടും
വൈവിധ്യമേകുന്നു

നേർമയോടെനോക്കുമ്പോൾ
എന്തിനും സൗന്ദര്യമുണ്ട്
വെറുപ്പോടെകാണുമ്പോൾ
സുന്ദരമായതിലും വൈരൂപ്യമറിയുന്നു

കണ്ണുകൾക്കിഷ്ടം സുന്ദരമായതിനോട്
ഹൃദയമാശിക്കുന്നത് ഹൃദയമുള്ള മറ്റൊന്നിനെ
എന്തെന്നാലവ സ്വപ്നങ്ങളെ
താലോലിക്കുന്നതു കൊണ്ടാകും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here