ചേർച്ച

 

അവൾ കറുത്താലും അവൻ വെളുത്തിരിക്കണം
അവൻ കറുത്താലും അവൾ വെളുത്തിരിക്കണം
വെളുത്തവാവും തടാകവും പോലെയാണവരന്യോന്യം
അവൾ അർദ്ധചന്ദ്രികയാകവേ അവൻ
പൂർണചന്ദ്രനായിരിക്കണം
അവൻ പാതിയിൽ തെളിയവേ അവൾ പൂർണിമയും
അവളിലില്ലാത്തതവനിൽനിന്നും നുകരണം
അവനിലില്ലാത്തതവളിൽ നിന്നും

പരസ്പര ഭൂഖണ്ഡങ്ങൾ കൈമാറും പോലെ
അവൾ അവനിലേക്കും അവൻ അവളിലേക്കും
ഇഴുകിച്ചേരുവതങ്ങനെ ഒഴുകിച്ചേരുവതങ്ങനെ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here