ഒറ്റയ്ക്കിരിക്കുവാൻ,
ഓർത്തൊന്നിരിക്കുവാൻ,
ഒരുപാടോർമ്മകൾ കൂടെയുണ്ട്.
നോക്കെത്താദൂരത്തിൽ,
കാതോർത്തിരിക്കുവാൻ,
തെന്നലിൻ തഴുകൽ മാത്രം.
ഒന്നിച്ചു കാണുവാൻ,
പൗർണ്ണമിരാവിൻ തിങ്കൾ മാത്രം.
നേരം യാത്രയായി,
നോവും ബാക്കിയായി,
നിന്നിലെ നിന്നെ നീയോ തിരഞ്ഞു,
എന്നിലെ എന്നെ ഞാനോ മറന്നു.
മൗനം മെല്ലെ തംബുരുമീട്ടി,
ശ്രുതിയില്ലാത്തൊരു കണ്ണീരിനായി,
മഴയോ പല്ലവി പാടുകയായി,
തോരാതെ പെയ്തു വാനമൊഴിയുകയായി,
മണ്ണോ ആ നീര് നുകരുകയായി,
എന്തിനെന്നറിയാതെ ഈ ഞാനോ,
ഒരു മൂകസാക്ഷിയായി.