മൗനം

 

ഏകാന്തതയുടെ ഉൾച്ചൂടിൽ
ഒരു കിരണം തുടിച്ചുവെങ്കിൽ
അനുരാഗിണിയായ് എൻ മനം
തളിർത്തുവെങ്കിൽ
ഒരു കൊച്ചു മന്ദാരമന്ദഹാസത്തിൻ
നനുത്ത സ്പർശം എൻ അധരങ്ങളിൽ
കിളിർത്തുവെങ്കിൽ
ആ ശ്യാമവേളയിൽ വെളിച്ചമായ്
അറിയാതെ മാറിയെങ്കിൽ
എന്തിനോ വേണ്ടി വിതുമ്പുന്ന
ഹൃദയത്തിൻ തംബുരു മഴയായ്
പെയ്തിറങ്ങിയെങ്കിൽ
ജീവിതം വിങ്ങലായ് തോന്നിയെങ്കിൽ
അറിയാതെ സ്മരണകൾ വിതുമ്പുന്നൂ
എന്നിൽ എന്തിനീ സുഗന്ധം
പൊഴിച്ചു നീ
വിരഹമാണെന്നോർക്കാതെ
ഒരു ചോദ്യവുമില്ലതെ ആ വാനം
കറുത്തുവെങ്കിൽ
ആ പുഷ്പം വാടിയെങ്കിൽ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English