മൗനം പുണർന്ന ശലഭച്ചിറകുകൾ

26815111_541131099576226_4942238970086173223_n വേദനകളുടെ സമാഹാരമാണ് തന്റെ ജീവിതമെന്ന് ചിലപ്പോഴെങ്കിലും അവൾ ഓർക്കാതിരുന്നില്ല. നിരന്തരമായ വേദനകൾ തന്ന് നിയതി തന്നെ സമ്മാനിതയാക്കുന്നു. ഇരുണ്ട് ചൂഴ്ന്ന വഴികളിൽക്കൂടി സഞ്ചരിക്കാൻ പ്രാപ്തയാക്കുന്നു. ജീവിതത്തിന്റെ വഴികോണുകളിൽ കാത്തിരിക്കുന്ന വേദനകളിലൂടെയല്ലാതെ ഈ യാത്ര തുടരാനാവില്ല.

അക്ഷരങ്ങളാണ് ആത്മവേദനകളുടെ വേലിപ്പടർപ്പിൽ ഒരു കുഞ്ഞു കിളിക്കൂട് പണിയാൻ അവളെ ഓർമ്മിപ്പിച്ചത്. വരാം അരികിലിരിക്കാം. പാടാം പറയാം. നിലാവ് കോരികുടിച്ച് ചകോരമാകാം. മഴയേറ്റ്, വെയിലേറ്റ്, നിലാവേറ്റ് അവളിവിടെ തനിച്ചുണ്ട്.

അവൾ മണലിൽ വിരലുകൊണ്ട് കുത്തിക്കുറിച്ചു കൊണ്ടേയിരുന്നു. വാക്കുകൾകൊണ്ട് പെയ്തു തീരുന്നവൾ. ജീവിതത്തിന്റെ അഗ്നി പടർന്ന ഏടുകളാണിത്. മുറുകെ പിടിച്ചാൽ വക്കുകൾ പൊടിഞ്ഞു പോകും.

പ്രസാധകർ  നിയതം ബുക്ക്സ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here