കാഴ്ച്ചകൾ

പുറംകാഴ്ചകൾ വാഴുന്ന
ആധുനികതയുടെ കാലത്ത്
അകക്കാഴ്ചകൾ തടവറയിലായിരുന്നു.

അടഞ്ഞ അകക്കണ്ണിലെ ആഴങ്ങളിൽ
ഉൾവലിഞ്ഞ് പഴകി ദ്രവിച്ച്
ഉൾക്കാഴ്ച്ചകൾ.

പുറംകാഴ്ച്ചകളോ?
നിറമുള്ള ചേലകളിൽ
മണമുള്ള അത്തറുകൾ പൂശി
ആഡംബരങ്ങളിൽ വിരഹിച്ച്
മാസ്മരിക ലഹരികൾ നുരയുന്നു.

പുറംകാഴ്ചകളുടെ സുഖലോലുപതയിൽ
ആർപ്പുവിളി മേളങ്ങളിൽ
വര്ണശബളതയിൽ
അടഞ്ഞ അകക്കണ്ണുകളുമായി
മർത്യൻ വിരഹിക്കുകയായിരുന്നു

ഏതോ ഒരു രാത്രിയുടെ
മഴവെള്ളപ്പാച്ചിലിൽ,
ഉള്ളുപൊള്ളയായ പുറക്കാഴ്ചകളുടെ
നിറവും മണവും മാസ്മരികതയും
പ്രളയത്തിന്റെ ഒഴുൽക്കിൽപ്പെട്ട്
ജീർണതയുടെ ഇരുട്ടിലേക്ക്

അകക്കാഴ്ചകളോ?
അകക്കണ്ണുകളുടെ തടവറകൾ ഭേദിച്ച്
മഴയെയും പ്രളയത്തെയും അതിജീവിച്ച്
മർത്യനു തന്റെ നശ്വരത വെളിപ്പെടുത്തുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English