എസ്.ഐ.ഇ.ടി വിദ്യാഭ്യാസ ചലച്ചിത്രമേള ഡിസംബർ നാലു മുതൽ ആലപ്പുഴയിൽ

 

 

 

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്‌നോളജി (എസ് ഐ ഈ റ്റി) സംഘടിപ്പിക്കുന്നുന്ന കുട്ടികൾക്കായുള്ള വിദ്യാഭ്യാസ ചലച്ചിത്ര മേളക്ക് ആലപ്പുഴ വേദിയാകും. ഡിസംബർ നാലു മുതൽ ആറു വരെയാണ് മേള.
കുട്ടികൾ നിർമിച്ചതും കുട്ടികൾക്ക് വേണ്ടി മുതിർന്നവർ നിര്മിച്ചതുംമായ അൻപതിലധികം ചിത്രങ്ങൾ ഇക്കുറി മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. അധ്യാപകരും സമഗ്ര ശിക്ഷാ ബ്ളോക് സെന്ററുകളും നിർമിച്ച വിഭാഗത്തിൽ പ്രത്യേക മത്സരം ഉണ്ട്. ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ, ജവഹർ ബാലഭവൻ എന്നിവിടങ്ങളിൽ നാലു വേദികൾ ഒരുങ്ങും.
മേളയോടാനുബന്ധിച് കുട്ടികൾക്കായി സിനിമാ ശില്പശാലകൾ സംഘടിപ്പിക്കുന്നുണ്ട്. ലോക സിനിമ, സിനിമ കലയും സാങ്കേതിക വിദ്യയും, എന്നീ വിഷയങ്ങളിൽ ആണ് ശില്പശാലകൾ. സിനിമ കാണേണ്ടത് എങ്ങനെ എന്ന വിഷയത്തിൽ ചർച്ച നടക്കും.
ചലച്ചിത്ര മേളയുടെ മുന്നോടിയായി ആലപ്പുഴ റവന്യു ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ചലച്ചിത്ര പ്രശ്നോത്തരി ഉണ്ടാകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here