സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ ഒരുങ്ങുന്നു

 

 

സ്വാസിക വിജയ്, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചതുരം’. 2019ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

ഇപ്പോളിതാ, സിനിമ ആ​ഗസ്റ്റ് മാസത്തിൽ തിയേറ്ററിലെത്തുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിദ്ധാർഥ് ഭരതൻ തന്നെയാണ് ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യുമെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. റിലീസ് തിയതി ഉടന്‍ പുറത്തുവിടുമെന്നും താരം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here