പുസ്തകചർച്ചകൾക്ക് പേരുകേട്ട ഷുക്കൂറിന്റെ ചായക്കട വീണ്ടും സജീവമായി.ഇത്തവണ എൻ പ്രഭകരനായിരുന്നു പ്രധാന അതിഥി.ഒരു മലയാളി ഭ്രാന്തന്റെ ഡയറി എന്ന പുസ്തകമായിരുന്നു ചർച്ച ചെയ്തത്. ഷുക്കൂർ പെടയങ്ങോടിനൊപ്പം മഞ്ജുള.പി,ബിനോയ് മാത്യു , അജ്ഞനാ ഹരീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.എൻ പ്രഭാകരൻ മറുപടിപ്രസംഗം നടത്തി.പരിപാടിയിൽ യുവ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടന്നു.