ഷോര്‍ട്ട് ഫിലിം

images-6തിരക്കേറിയ ആ ഹൈവേയില്‍ കൂടി ഒരു യുവാവ് ബൈക്കോടിച്ചു പോവുകയാണ്.  പെട്ടെന്നാണ് എതിരേവന്ന ഒരു ലോറി തട്ടി യുവാവ് റോഡിലേക്ക് തെറിച്ചു വീണത്‌!

തളംകെട്ടി കിടക്കുന്ന രക്തത്തിനു നടുവില്‍ കിടന്ന്  അയാൾ   മരണവെപ്രാളം കാണിക്കുന്നു.

ജനം ഓടിയെത്തി. ചുറ്റും കൂടി. മൊബൈലുകള്‍ ഉയര്‍ന്നു.
യാതൊരു  മനസ്സാക്ഷിക്കുത്തുമില്ലാതെ മരണരംഗം വീഡിയോയില്‍ പകര്‍ത്തുകയാണവര്‍.

വളരെ പെട്ടെന്നാണ്  ഒരു ടിപ്പര്‍ലോറി അവിടേക്ക് പാഞ്ഞുവന്നത്‌!

ജനക്കൂട്ടത്തെ തട്ടിത്തെറിപ്പിച്ച് തരിപ്പണമാക്കി  ടിപ്പര്‍ വിജയാഹ്ലാദത്തോടെ പാഞ്ഞു പോയി!!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here