ദേശിംഗനാട് സാഹിത്യസംഘത്തിന്റെയും ചെന്താപ്പൂര് യുവജന സമാജം ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ 28ന് വൈകുന്നേരം നാലിന് ഗ്രന്ഥശാല ഹാളിൽ പുസ്തക പ്രകാശനവും ആദരിക്കലും നടക്കും.പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച മണി കെ.ചെന്താപ്പൂരിന്റെ ആനക്കണ്ണട, അയാൾ ചോദിക്കുന്നത് എന്നീ പുസ്തകങ്ങളുടെ പ്രകാശനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നിർവഹിക്കും.
പ്രഫ.ബി.സി.മേനോൻ പുസ്തകം സ്വീകരിക്കും.ഡോ.വി.എസ്.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വാക്കനാട് രാധാകൃഷ്ണൻ, കെ.സി.മധു, മുഖത്തല ജി.അയ്യപ്പൻപിള്ള, പുന്തലത്താഴം ചന്ദ്രബോസ്, ഫേബ എന്നിവർ പ്രസംഗിക്കും. സാംസ്കാരിക-നാടക പ്രവർത്തകൻ വാസു മുഖത്തലയെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കഥയരങ്ങ്.