സര്‍ഗ്ഗം -2023 കഥാരചനാ മത്സരം

 

കുടുംബശ്രീ വനിതകളുടെ സര്‍ഗ്ഗാത്മക ശേഷി വളര്‍ത്തുന്നതിനും അവരെ കലാസാഹിത്യ മേഖലകളിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനുമായി ‘സര്‍ഗ്ഗം-2023’ സംസ്ഥാനതല കഥാരചന(മലയാളം) മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000  10,000, 5000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും. കൂടാതെ പ്രോത്സാഹന സമ്മാനം നേടുന്ന അഞ്ചു പേര്‍ക്ക് 1500 രൂപ വീതവും നല്‍കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി 2023 ജനുവരി 25.

സാഹിത്യ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും സമ്മാനാര്‍ഹരെ കണ്ടെത്തുക. ഏറ്റവും മികച്ച രചനകള്‍ അയയ്ക്കുന്ന 40 പേര്‍ക്ക്  കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘സര്‍ഗ്ഗം-2023’ ത്രിദിന സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രചയിതാവിന്‍റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് ചെയര്‍പേഴ്സന്‍റെ സാക്ഷ്യപത്രം എന്നിവ സഹിതം കഥകള്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ താഴെ പറയുന്ന വിലാസത്തില്‍ ജനുവരി 25നകം ലഭ്യമാക്കേണ്ടതാണ്.

പബ്ളിക് റിലേഷന്‍സ് ഓഫീസര്‍
കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍
ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില
മെഡിക്കല്‍ കോളേജ്.പി.ഓ
തിരുവനന്തപുരം-695 011

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here