കഥകൾ അയയ്ക്കാം

 

ലളിതാംബിക അന്തർജനം സെന്റർ,ഇതുവരെ സ്വന്തമായി കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടില്ലാത്ത എഴുത്തുകാരികളുടെ കഥകൾ ഉൾപ്പെടുത്തി കഥാസമാഹാരം ഇറക്കുന്നു. കഥകൾ മലയാളത്തിൽ ഉള്ളതായിരിക്കണം. ഏത്‌ പ്രായത്തിലുള്ള കഥാകാരികൾക്കും അയക്കാം.

ഏപ്രിൽ മുപ്പതിനകം കഥകൾ, lalithambikaantharjanamcentre@gmai.com എന്ന ഐ.ഡി. യിലേക്ക് അയയ്ക്കണം
ടൈപ്പ് ചെയ്ത കഥകൾ വേണം നൽകാൻ. കടലാസ്സിൽ എഴുതി സ്കാൻ ചെയ്തവ സ്വീകരിക്കില്ല.

സെന്ററിന്റെ നേതൃത്വത്തിലെ ഒരു സമിതി ആയിരിക്കും കഥകൾ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 21 കഥകൾ ഉൾപ്പെടുത്തിയ സമാഹാരം ജൂൺ മാസത്തിൽ പുറത്തിറക്കും.

പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന, പുരോഗമന രാഷ്ട്രീയം ഉൾപ്പെട്ട കഥകൾക്കു പ്രാമുഖ്യം നൽകും.എല്ലാത്തിനുമുപരി കഥകളുടെ മികവ് ആയിരിക്കും പരിഗണിക്കപ്പെടുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന കഥകൾക്ക് നിശ്ചിത പ്രതിഫലം നൽകുന്നതാണ്
ലളിതാംബിക അന്തർജനം സെന്റർ-സ്ത്രീ കഥകൾ 2022 –
എന്നായിരിക്കും പുസ്തകത്തിന്റെ പേര്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here