സു​രേ​ന്ദ്ര​ൻ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം സ​ലി​ൻ മാ​ങ്കു​ഴി​ക്ക്

download-5

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മികച്ച കഥയ്ക്കുള്ള സുരേന്ദ്രൻ സ്മാരക സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക് ലഭിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായ ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്. അസോസിയേഷന്‍റെ സാംസ്കാരിക വിഭാഗമായ രചന ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം നാളെ വൈകുന്നേരം നാലിനു തിരുവനന്തപുരം എകെജി ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here