തിരക്കേറിയ ആ ഹൈവേയില്‍ കൂടി ഒരു യുവാവ് ബൈക്കോടിച്ച് പോവുകയാണ്. പെട്ടെന്നാണ് എതിരേവന്ന ഒരു ലോറി തട്ടി യുവാവ് റോഡിലേക്ക് തെറിച്ചു വീണത്! തളംകെട്ടി കിടക്കുന്ന രക്തത്തിനു നടുവില്‍ കിടന്ന് യുവാവ് മരണവെപ്രാളം കാണിക്കുന്നു!!
ജനം ഓടിക്കൂടി. ചുറ്റും നിരന്നു നിന്നു. മൊബൈലുകള്‍ ഉയര്‍ന്നു. മരണരംഗം വീഡിയോയില്‍ പകര്‍ത്തുകയാണവര്‍!
വളരെ പെട്ടെന്നാണ് അവിടേക്ക് ഒരു ടിപ്പര്‍ ലോറി അലറിപാഞ്ഞു വന്നത്.
ജനക്കൂട്ടത്തെ ചതച്ചരച്ച് ടിപ്പര്‍ വിജയാഹ്ലാദത്തോടെ പാഞ്ഞു പോയി!!