ദേശീയ ആരോഗ്യദൗത്യത്തിന്‍റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകളിലെയും മാധ്യമപഠന സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി നല്ല ഭാവിക്കായി നല്ല ശീലങ്ങളെന്ന കാമ്പയിനെ മുന്‍നിര്‍ത്തി ഒരു ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
ലഹരിയുടെ ഉപയോഗം, ക്രമമല്ലാത്തതും അനാരോഗ്യത്തിന് കാരണമാകുന്ന ഭക്ഷണ ശീലങ്ങള്‍, മൊബൈലിന്‍റെ ദുരുപയോഗം തുടങ്ങി കുട്ടികളെ ബാധിക്കുന്ന വിവിധ ആരോഗ്യ – സാമൂഹ്യപ്രശ്നങ്ങള്‍ വിഷയമാക്കാവുന്നതാണ്.
ഫിലിം പൂര്‍ണമായും പുതുമയുള്ളതും ഈ മത്സരത്തിനായി തയ്യാറാക്കിയതുമായിരിക്കണം. മറ്റിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചതോ സമ്മാനം നേടിയവയോ ആയിരിക്കരുത്. ഫിലിമിന്‍റെ ദൈര്‍ഘ്യം പരമാവധി 3 മിനിറ്റ്.
വിജയിക്കുന്ന ടീമുകള്‍ക്ക് 10,000/ (ഒന്നാം സ്ഥാനം), 7500/ (രണ്ടാം സമ്മാനം), 5000/ (മൂന്നാം സ്ഥാനം) സമ്മാനം നല്‍കും.
അവതരണം, ദൃശ്യങ്ങളിലെ മികവ്, വിഷയത്തിലെ വൈവിധ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് സമ്മാനം നല്‍കുക. വിദഗ്ധരുള്‍പ്പെടുന്ന ജഡ്ജിംഗ് പാനലാണ് വിധി നിര്‍ണയം നടത്തുക. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി: 2019 ജനുവരി 29കൂടുതല്‍ വിവരങ്ങള്‍ക്കായി 9072531011 എന്ന നമ്പറില്‍ വിളിക്കുക.