ദേശിംഗനാട് സാഹിത്യസംഘത്തിന്റേയും ചെന്താപ്പൂര് യുവജനസമാജം ഗ്രന്ഥശാലയുടേയും ആഭിമുഖ്യത്തിൽ ബാലസാഹിത്യകാരൻ ശൂരനാട് രവിയെ അനുസ്മരിച്ചു. മുഖത്തല ജി.അയ്യപ്പൻപിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച മണി കെ.ചെന്താപ്പൂരിന്റെ ആനക്കണ്ണട, അയാൾ ചോദിക്കുന്നത് എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. അനുസ്മരണ സമ്മേളനം ഉദ്ഘാടനവ ും പുസ്കപ്രകാശനവും ഡോ.വി.എസ് രാധാകൃഷ്ണൻ നിർവഹിച്ചു. പ്രഫ.ബി.സി മേനോൻ, ദേവികാ നായർ എന്നിവർ പുസ്തകം സ്വീകരിച്ചു. കെ.സി മധു, പുന്തലത്താഴം ചന്ദ്രബോസ്, മനു കെ.നായർ, സുരേഷ് ദേവ്, അപ്പു മുട്ടറ, എസ്.ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. വാസു മുഖത്തലയെ ചടങ്ങിൽ ആദരിച്ചു
Home പുഴ മാഗസിന്