ഇരുപതാമത്തെ വയസ്സിൽ കവിത പുസ്തകം പ്രകാശനം ചെയ്യുന്ന ആദ്യത്തെ ചെറുപ്പക്കാരനൊന്നുമല്ല അയ്യപ്പൻ മൂലശ്ശേരിൽ. ഇതിന് മുമ്പും മലയാളത്തിൽ ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ട്.പ്രായത്തിന്റെ പരിമിതിയാണ് പലപ്പോഴും ഇത്തരം ശ്രമങ്ങളെ എങ്ങുമെത്താത്ത കൗതുകൾ മാത്രമാക്കി മാറ്റുന്നത്.
ശൂന്യതയുണ്ട് സൂക്ഷിക്കുക എന്ന പുസ്തകം അത്തരത്തിൽ നോക്കുമ്പോൾ വ്യത്യസ്തമാണ്.പ്രായം അല്ല കവിതയാണ് നോക്കേണ്ടത് എന്നു ഇതിലെ രചനകൾ പറയുന്നുണ്ട്. സ്വന്തമായ ഒരു ഭാഷ തേടിയുള്ള കുതിപ്പും,കിതപ്പും ഇവിടെ ഉണ്ട്.ഭാഷയും,വൈകാരികതയും കലർന്ന ഒരു തുരുത്തിലാണ് ഈ കവിതകൾ നിൽക്കുന്നത്.സമകാലിക കവിത വിഷയത്തെയും,വർണനകളേയും വിട്ടു ആവിഷ്കാരത്തിന്റെ പുതിയ തുറസ്സുകൾ തേടുന്ന സമയമാണ് ഇത്.അവിടെ സ്വയം നവീകരിക്കപ്പെടാത്ത രചനകൾ അപ്രസക്തമാകും. അയ്യപ്പന്റെ കവിതകൾ ആ നിലക്ക് വായനക്കാരന് പ്രതീക്ഷ നൽകുന്നു.പലപ്പോഴും പ്രസ്താവനകളിൽ അഭിരമിക്കുമ്പോളും അവ അവിടെ തന്നെ നിൽക്കാതെ കുതറി മാറാനുള്ള ശ്രമവും നടത്തുന്നുണ്ട്.സമീപ ഭാവിയിൽ ശ്രദ്ധേയമായ രചനകളിലൂടെ അമ്പരപ്പിക്കാൻ പോന്ന വെടിക്കോപ്പുകൾ ഇയാളുടെ കയ്യിൽ ഉണ്ട്. ജാഗ്രതൈ.
പുസ്തകത്തിന്റെ പ്രസാധകരെ കുറിച്ച് കൂടി ചില കാര്യങ്ങൾ പറയേണ്ടതുണ്ട്.അച്ചടിച്ച പുസ്തകം ഇന്ന് വായനക്കുള്ള ഒരു സാധ്യത മാത്രമായ് തീർന്നിരിക്കുന്നു.അനുദിനം പരിണമിച്ചുകൊണ്ടിരിക്കുന്ന ഈ സാധ്യതകളെ അഭിമുഖീകരിക്കുന്നുണ്ട് ലിറ്റ്മോസ്‌ഫിയർ എന്ന പ്രസാധക സംരംഭം.പുസ്തക പ്രസാധക രംഗത്തെ അമിതമായ ചൂഷണത്തെ നേരിടാൻ അടുത്ത കാലത്ത് ഇത്തരം നിരവധി സ്വാതന്ത്ര പ്രസാധക സംരംഭങ്ങൾ രംഗത്ത് വരുന്നുണ്ട്.പുസ്തകത്തിന്റെ കോപ്പികൾ ഇ-ബുക്ക് ഫോർമാറ്റിലും, അച്ചടിച്ച രീതിയിലും ലഭ്യമാണ്.
പ്രസാധകർ ലിറ്റ്മോസ്‌ഫിയർ
വില 120 രൂപ
Click this button or press Ctrl+G to toggle between Malayalam and English