സമ്പര്‍ക്കക്രാന്തി നോവൽ പ്രകാശനം

 

വി.ഷിനിലാല്‍ എഴുതിയ സമ്പര്‍ക്കക്രാന്തിയെന്ന പുതിയ നോവലിന്റെ പ്രകാശനം സംഘടിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട് കോയിക്കല്‍ പുസ്തകോത്സവത്തില്‍ വെച്ച് പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനാണ് നോവല്‍ പ്രകാശനം ചെയ്തത്.

സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവല്‍ എന്ന വിശേഷണത്തോടെയാണ് പുറത്തിറങ്ങിയത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here