ലോകസാഹിത്യചരിത്രത്തില്‍ അപസര്‍പ്പകസാഹിത്യം എന്നതിന് ഒരു മുഖമുണ്ടാക്കിയതും ലോകം മുഴുവന്‍ ഭ്രാന്തമായ ആരാധനയോടെ ഒരു കഥാപാത്രത്തെ നോക്കികാണുവാന്‍ ഇടയാക്കിയതും സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന വിഖ്യാത സ്കോട്ടിഷ് എഴുത്തുകാരന്‍ മൂലമാണ്. കുറ്റാന്വോഷണത്തിന്റെ അവസാന വാക്കായ ഷെർലക് ഹോംസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചാണദ്ദേഹം പ്രസിദ്ധനായി തീര്‍ന്നത്.
എ സ്റ്റഡി ഇൻ സ്കാർലെറ്റ് (ചോരക്കളം)
ഷെർലക് ഹോംസ് പരമ്പരയിലെ ആദ്യത്തെ നോവലാണ് എ സ്റ്റഡി ഇൻ സ്കാർലെറ്റ് എന്ന നോവൽ. ആർതർ കോനൻ ഡോയൽ രചിച്ച, നാലു നോവലുകളും 56 ചെറുകഥകളും ഉൾപ്പെടുന്ന ഷെർലക് ഹോംസ് പരമ്പരയിൽ ആദ്യത്തേതാണ് എ സ്റ്റഡി ഇൻ സ്കാർലെറ്റ് എന്ന നോവൽ. ഈ കൃതിയ്ക്ക് ‘വാട്സന്റെ കുറിപ്പുകൾ’, ‘പുണ്യവാളന്മാരുടെ നാട് ‘എന്നീ രണ്ട് ഭാഗങ്ങളുണ്ട്. 1887ൽ ഈ കൃതി പുറത്തിറങ്ങി.
ചോരക്കളം എന്ന പേരിലും ചുവപ്പിൽ ഒരു പഠനം എന്ന പേരിലും ഈ കൃതിയുടെ മലയാളപരിഭാഷകൾ പുറത്തിറങ്ങിയിട്ടുണ്ട്.
ദ സൈൻ ഓഫ് ഫോർ (നാൽവർ ചിഹ്നം)
ഷെർലക്ക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി ആർതർ കോനൻ ഡോയൽ രചിച്ച രണ്ടാമത്തെ കുറ്റാന്വഷണനോവലാണ് നാൽവർ ചിഹ്നം അഥവാ ദ സൈൻ ഓഫ് ഫോർ (The Sign of the Four). 1890 ലാണ് ഈ നോവൽ പുറത്തിറങ്ങിയത്. ലിപ്പിൻകോട്ട് മാസികയിലാണ് ആദ്യമായി ഈ നോവൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.
The Adventures of Sherlock Holmes:
ദി അഡ്‌വെഞ്ചഴ്‌സ് ഓഫ് ഷെർലക് ഹോംസ്
സർ ആർതർ കോനാൻ ഡോയൽ രചിച്ച പന്ത്രണ്ട് ഷെർലൿഹോംസ് ചെറുകഥകളുടെ സമാഹാരമാണ് ദി അഡ്‍വെഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്. 1892 ഒക്ടോബർ 14നാണ് ഇത് പ്രസിദ്ധീകരിച്ചത്. 1891 ജൂണിനും 1892 ജൂലൈക്കൂം ഇടയിൽ ദി സ്ട്രാന്റ് മാഗസിനിൽ ഈ ചെറുകഥകൾ ഖണ്ഡശരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കഥകൾ ശരിയായ കാലക്രമത്തിലല്ല പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കഥകളിലെല്ലാം പൊതുവായുള്ള കഥാപാത്രങ്ങൾ ഷെർലക് ഹോംസും ഡോക്ടർ വാട്സണും സ്ക്കോട്‍ലന്റ്‍ യാർഡ് പോലീസ് സേനയിലെ അന്വേഷണോദ്യോഗസ്ഥരുമാണ്. ഡോ. വാട്സൺ കഥ വായനക്കാരോട് പറയുന്നതരത്തിലാണ് എല്ലാ കഥകളും എഴുതപ്പെട്ടിട്ടുള്ളത്.
പ്രസാധകർ: ഗ്രീൻ ബുക്ക്സ്