പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പുരസ്‌കാര സമർപ്പണം 25ന്

 

 

കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരം ചലച്ചിത്രനടി ഷീലക്ക് സമ്മാനിക്കും. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന്‍ കമല്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. ഫെബ്രുവരി 25-ന് വൈകിട്ട് അഞ്ചു മണിക്ക് കൊടുങ്ങല്ലൂര്‍ വടക്കേനടയില്‍ സംഘടിപ്പിക്കുന്ന ഭാസ്‌കര സന്ധ്യയില്‍ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ഷീലക്ക് പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here