എം.സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്‌കാരം ഇ.കെ.ഷീബയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കും

 

 

അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ എം.സുകുമാരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യവിഭാഗത്തില്‍ കഥാകാരി ഷീബ ഇ.കെ.യും പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് സി.ഐ.ടി.യു. നേതാവ് കെ.എന്‍.രവീന്ദ്രനാഥും അര്‍ഹരായി.എം.സുകുമാരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50,000 രൂപയുടേതാണ് പുരസ്‌കാരം.

മാര്‍ച്ച് മൂന്നാം തീയതി വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ചേരുന്ന യോഗത്തില്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും പുരസ്‌കാരദാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here