ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ ശശി തരൂര്‍ എം.പിയുടെ ഏറ്റവും പുതിയ രചനയായ ദി പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍-നരേന്ദ്രമോദി ആന്‍ഡ് ഹിസ് ഇന്ത്യ എന്ന കൃതിയുടെ പുസ്തകപ്രകാശനം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് നിര്‍വ്വഹിച്ചു. ഇന്നലെ 26 വൈകിട്ട് 6.30ന് ദില്ലിയിലെ തീന്‍ മൂര്‍ത്തി ഭവനിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ വെച്ചായിരുന്നു പ്രകാശനം. അഞ്ചു ഭാഗങ്ങളായി തിരിച്ച് അന്‍പത് അധ്യായങ്ങളിലായി എഴുതപ്പെട്ട ഈ പുസ്തകം നരേന്ദ്രമോദിയെന്ന ‘ഇന്ത്യന്‍ പ്രധാനമന്ത്രിയെ’ കുറിച്ചുള്ള സൂക്ഷ്മവും സ്പഷ്ടവുമായ വിലയിരുത്തലാണ്. അലിഫ് ബുക്ക് കമ്പനിയാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്.
Home പുഴ മാഗസിന്