വായനയുടെ വസന്തമൊരുക്കി ഷാർജ റീഡിങ് ഫെസ്റ്റിവൽ ഏപ്രിൽ 18 ന് തുടങ്ങും. ഫെസ്റ്റിവലിന്റെ പത്താം പതിപ്പിന് വിപുലമായ ഒരുക്കങ്ങളാണ് ഷാർജയിൽ നടക്കുന്നത്.ഷാർജ ഭരണാധികാരിയുടെ മേൽനോട്ടത്തിൽ അരങ്ങേറുന്ന ഈ മഹാഉത്സവം ഷാർജ എക്സ്പോ സെന്ററിൽ വെച്ചാണ് നടക്കുന്നത്.11 ദിവസം നീളുന്ന സാംസ്‌കാരിക പരിപാടികളോടൊപ്പം അന്താരാഷ്ട്ര, പ്രാദേശിക പ്രസാധകരുടെ സാന്നിധ്യവും മേളയില്‍ ഉണ്ടാകും. മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം സ്റ്റാളുകൾക്കൊപ്പം വിവിധ കലാപരിപാടികളും നടക്കും. 286 എഴുത്തുകാരും 121 രാജ്യങ്ങളില്‍നിന്നുള്ള അതിഥികളും മേളയുടെ ഭാഗമാവുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ അമീരി ഷാര്‍ജയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘നിങ്ങളുടെ ഭാവി, ഒരു പുസ്തകം അകലെ’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവെലില്‍ സിനിമ ടെലിവിഷന്‍ രംഗത്തുള്ള നിരവധി അറബ് പ്രമുഖരും പങ്കെടുക്കും.പ്രവേശനം സൗജന്യം
Home Uncategorized