യുഎഇയുടെ സാംസ്‌കാരിക ആസ്ഥാനമായ ഷാര്‍ജക്ക് യുനെസ്‌കോയുടെ അംഗീകാരം. 2019 ലേക്കുള്ള ലോക പുസത്ക തലസ്ഥാനമായി ഷാര്‍ജയെ യുനെസ്‌കോ പ്രഖ്യാപിച്ചു. കാലങ്ങളായി പുസ്തകങ്ങളോടുള്ള പ്രണയം വെച്ചുപുലർത്തുന്ന നഗരമാണ് ഷാർജ.രാജ്യാന്തര ലൈബ്രറി അസ്സോസിയേഷന്‍ ആസ്ഥാനത്ത് യുനെസ്‌കോ അധികൃതര്‍ യോഗം ചേര്‍ന്ന ശേഷമായിരുന്നു പ്രഖ്യാപനം.
ലോകത്തെ മികച്ച പുസ്തകോത്സവങ്ങൾ അരങ്ങേറുന്ന രാജ്യമാണ് യു എ ഇ. പുസ്തക തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടികൾക്ക് ഷാർജ വേദിയാകും.