ഈ മാസം 11 മുതൽ 22 വരെ എക്സ്പോ സെന്ററിൽ നടക്കുന്ന 13–ാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ഇന്ത്യയിൽ നിന്ന് 4 എഴുത്തുകാർ. പ്രിയ കുര്യൻ, പൂർവ ഗ്രോവർ, വിഭ ബത്ര, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അനിത വചരജനി എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.
അഞ്ച് ഉപഭൂഖണ്ഡങ്ങളിൽ നിന്ന് 25 മികച്ച എഴുത്തുകാരാണ് ഇപ്രാവശ്യം എത്തുക. സർഗാത്മകത സൃഷ്ടിക്കുക എന്ന പ്രമേയത്തിൽ ഷാർജ ബുക് അതോറിറ്റി(എസ്.ബി.എ.)യാണ് കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കുന്ന പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.