ഷാർജ ബുക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്ന കുട്ടികളുടെ വായനോത്സവം ആരംഭിച്ചു. മെയ് 12 മുതൽ മെയ് 22 വരെ നീണ്ടുനിൽക്കുന്ന കുട്ടികളുടെ പതിമൂന്നാമത് വായനോത്സവം ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, യുഎഇ സഹിഷ്ണുത കാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഷെയ്ഖ് സാലം ബിൻ അബ്ദുറഹ്മാൻ ബിൻ സാലം അൽ ഖാസിമി, ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ലാ ബിൻ സാലം അൽ ഖാസിമി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.