‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകം’: ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായി മാറി ഷാർജ അന്താരാഷ്ട്ര പുസ്തകമേള

 

ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഇനിമുതൽ ലോകത്തെ ഏറ്റവും വലിയ പുസ്തകമേള എന്നറിയപ്പെടും. 40-ാമത് പുസ്തകമേള തുടരുന്ന വേളയിൽ ഷാർജ ബുക്ക് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. 40 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഈ നേട്ടം. യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേട്ടത്തിൽ അഭിനന്ദനം അറിയിച്ചു.നവംബര്‍ മൂന്നിന് ആരംഭിച്ച മേള നവംബര്‍ 13ന് അവസാനിക്കും. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ പുസ്തകമേള സംഘടിപ്പിക്കുന്നത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here