മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനമായ നവംബര്‍ രണ്ടിന് ഡി.എം.കെ നേതാവും കവയിത്രിയുമായ കനിമൊഴി പ്രഭാഷണം നടത്തി. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമില്‍ നടന്ന പരിപാടിയില്‍ സമകാലിക ഇന്ത്യയുടെ സംസ്‌കാരത്തിലെ രാഷ്ട്രീയം അവര്‍ വിവരിച്ചു.
പെരിയോറും മറ്റ് നവോത്ഥാനനായകരും സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇപ്പോള്‍ അപകടഭീഷണി നേരിടുകയാണെന്ന് കനിമൊഴി പറഞ്ഞു. ജാതിക്കും മതത്തിനും ഭാഷയ്ക്കും ലിംഗത്തിനും അതീതവും വിവേചനരഹിതവുമായ ഒരു സമൂഹത്തെയാണ് അവര്‍ വാര്‍ത്തെടുത്തത്. എന്നാല്‍ ആ മൂല്യങ്ങളെല്ലാം ഇന്ന് നമ്മില്‍ നിന്ന് അപ്രത്യക്ഷമാകുകയാണെന്ന് അവര്‍ പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English