ഇന്ന് ഏറ്റവുമധികം ഫാസിസവത്കരിക്കപ്പെട്ട ഇടമാണ് വീടുകളെന്ന് സ്ത്രീപക്ഷ ചിന്തകയും എഴുത്തുകാരിയുമായ പ്രഫ. എസ്.ശാരദകുട്ടി അഭിപ്രായപ്പെട്ടു. വൈകാരികമായി കെട്ടിമുറുക്കപ്പെട്ട വീടിന്റെ തറയിൽ നിന്നും വിമുക്തമാകാതെ സ്ത്രീകളുടെ സർഗാത്മക വിമോചനം സാധ്യമായില്ലെന്നും അവർ പറഞ്ഞു. കുഴിക്കാട്ടുശേരി ഗ്രാമികയിൽ വായനാമൂലയുടെ ഉദ്ഘാടനം നിർവഹിച്ച് സ്ത്രൈണ രാഷ്ട്രീയത്തിന്റെ കാലികവായന എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഒരു ഡസനോളം ദിനപത്രങ്ങളും നൂറിൽപരം ഇംഗ്ലീഷ്-മലയാളം ആനുകൂലികങ്ങളും ഒരുക്കിയിരിക്കുന്ന വായനമൂലയിൽ എത്തി സൗജന്യമായി ഇവ വായിക്കാം. രാവിലെ ആറു മുതൽ രാത്രി എട്ടുവരെ വായനാമൂല പ്രവർത്തിക്കും.പ്രഫ. കുസുമം ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ദുലേഖ പരമേശ്വരൻ, കവിത ഷാജി, ജോയ് ജോസഫ്, അഭിലാഷ് തുന്പൂർ, കെ.വി.അനിൽകുമാർ, സി.യു.ശശീന്ദ്രൻ എന്നിവർ സംവാദത്തിൽ സംസാരിച്ചു. പി.കെ.കിട്ടൻ ആമുഖപ്രഭാഷണം നടത്തി. ഡോ. വടക്കേടത്ത് പത്മനാഭൻ സ്വാഗതവും വി.ആർ.മനുപ്രസാദ് നന്ദിയും പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English