ഷാപ്പിലെ മീന്‍ കറി

അയല – അരക്കിലോ
ചെറിയ ഉള്ളി – നൂറ് ഗ്രാം
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – അഞ്ചെണ്ണം
മുളകുപൊടി – മൂന്നു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
കുടം പുളി – മൂന്നു ചുള വെള്ളത്തില്‍ കുതിര്‍ത്തത്
വെളിച്ചണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചെറിയ ഉള്ളി കനം കുറച്ച് അരിയണം. പച്ചമുളക്, ഇഞ്ചി ഇവ ചേര്‍ത്ത് ഉള്ളി ഒന്നു ചതച്ചെടുക്കണം . ഒരു മണ്‍ചട്ടിയില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് , പൊടികള്‍ നനയാനുള്ള വെളിച്ചണ്ണ ഇവ ചേര്‍ത്ത് കൈകൊണ്ട് നല്ല പോലെ തിരുമ്മണം. ഇതിലേക്ക് മീനിനു മുകളില്‍ വരാനുള്ള പാകത്തില്‍ വെള്ളം ചേര്‍ക്കണം. ഇത് അടുപ്പില്‍ വച്ച് തിളക്കുമ്പോള്‍ കുടം പുളി കഷണങ്ങളാക്കി വെള്ളത്തില്‍ ചേര്‍ക്കണം . ഇതിലേക്ക് മീന്‍ ചേര്‍ക്കുക. നന്നായി തിളച്ച് വരുന്ന പാകത്തില്‍ ചതച്ച ഉള്ളി മുളക്, ഇഞ്ചി കറിവേപ്പില ഇവ മുകളില്‍ വിതറിയിടണം. അടക്കരുത്. സ്പൂണ്‍ ഉപയോഗിച്ച് ഇളക്കരുത്. ചെറിയ തീയില്‍ വച്ച ചട്ടി ഇടക്ക് എടുത്ത് ചാറ് എല്ലാഭാഗത്തും ആകുന്ന രീതില്‍ ചുറ്റിക്കണം. ചാറു ഒരു വിധം കുറുകി വരുന്ന പാകത്തില്‍ ഇറക്കി വച്ച് കപ്പ കുഴച്ചതോ ചക്ക മെഴുക്കുപുരട്ടിയുടേയോ കൂടെ കഴിക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here