പ്രളയം കൊണ്ടുപോയത് നാലുലക്ഷം രൂപയുടെ പുസ്തകങ്ങൾ: കണ്ണീർക്കയത്തിൽ ഷാജു

പ്രളയം വിതച്ച ദുരിതത്തില്‍ നിന്ന് കരകയറാനാകാതെ ബുക്ക് സ്റ്റാള്‍ നടത്തിയിരുന്ന നെടുമ്പാശ്ശേരി കാരക്കാട്ടുക്കുന്ന് കോട്ടക്കല്‍ ഷാജു വലയുകയാണ്. ഒന്നരമാസത്തോളമായി പ്രളയത്തില്‍ നശിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന വിലപ്പെട്ട പുസ്കങ്ങളടക്കം വീട്ടിലത്തെിച്ച് ഉണക്കിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കാലടി മറ്റൂര്‍ റോഡില്‍ 18 വര്‍ഷം മുമ്പാരംഭിച്ച ഷാജുവിന്‍െറ മോഡേണ്‍ ബുക്ക് സ്റ്റാളാണ് പുനരാരംഭിക്കാന്‍ മാര്‍ഗമില്ലാതെ വലയുന്നത്.താഴ്ന്ന പ്രദേശത്തായിരുന്നു സ്ഥാപനം. എങ്കിലും വെള്ളം കയറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

അപ്രതീക്ഷിതമായാണ് സമീപത്തെ വീടുകളിലും, ഏതാനും സ്ഥാപനങ്ങളും ഒന്‍പത് അടിയോളം ജലവിതാനമുയര്‍ന്ന് വെള്ളത്തില്‍ മുങ്ങിയത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് കടയിലത്തെിയപ്പോഴാണ് പുസ്തകങ്ങള്‍ പൂര്‍ണമായും മുങ്ങിയ നിലയില്‍ കണ്ടത്തെിയത്. വിലപിടിപ്പുള്ള കോളജ് ടെസ്റ്റ് ബുക്കുകള്‍, ഗൈഡുകള്‍, ഡിക്ഷണറികള്‍, മാഗസിനുകള്‍, അനുബന്ധ പ്രസിദ്ധീകരണങ്ങള്‍ അടക്കമുള്ള പുസ്തകങ്ങളാണ് നശിച്ചത്.നാലുലക്ഷത്തോളം രൂപയുടെ പുസ്തകങ്ങളാണ് നശിച്ചത്.സർക്കാരിൽ നിന്നോ മറ്റു സന്നദ്ധ സംഘടനകളിൽ നിന്നോ സഹായം പ്രതീക്ഷിച്ചു കഴിയുകയാണ് ഷാജു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English