പുതു മലയാള കവിതയിൽ സ്വന്തമായ ഒരു പാത ഉള്ള കവിയാണ് എസ് കലേഷ്. ‘വൈകുന്നേരമാണ്’ എന്ന ഓൺലൈൻ ബ്ലോഗിൽ വന്ന കവിതകളാണ് ശബ്ദമഹാസമുദ്രം എന്ന കവിത സമാഹാരത്തിൽ ഉൾപ്പെടുത്തയിരിക്കുന്നത്. കവിത ഒരു പരിധി വിട്ട് യന്ത്രികമാകുന്നു എന്ന പരാതിയിലാണ് പുതു കവിത നിൽക്കുന്നത്. കലേഷിന്റെ കവിതയിൽ ജൈവികതയും, ക്രാഫ്റ്റും ഇഴപിരിച്ചെടുക്കാനാവാത്ത വിധത്തിൽ ചേർന്ന് കിടക്കുന്നു.
കെ ജി എസ്സിന്റെ പഠനം കലേഷ് കവിതകളുടെ മർമ്മത്ത് തൊടുന്നുണ്ട്. കാലത്തെയും, ഓർമ്മകളെയും അനായാസം വാക്കുകളിൽ ആവാഹിക്കാൻ ഈ കവിതകൾക്ക് കഴിയുന്നുണ്ട്.ആദിമധ്യാന്തം അനായാസമായി വായിച്ചുപോകാവുന്നവ അല്ല ഈ കവിതകൾ, നഗര ഗ്രാമ ജീവിതപരിസരങ്ങളെ വിചിത്രമായ ക്രമത്തിൽ വിന്യസിക്കുകയാണിവിടെ. പലപ്പോഴും കലേഷിന്റെ കവിത ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നതും അതുകൊണ്ടാണ്.
കവിതയ്ക്ക് നിരവധി പുരസ്‌കാരങ്ങൾ കലേഷിന് ലഭിച്ചിട്ടുണ്ട്. ‘ഹെയർ പിൻ ബെൻഡാ’ണ് ആദ്യ കവിത സമാഹാരം.