കവിതാ മോഷണത്തിൽ ദീപ നിശാന്തിനെതിരെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം. മോഷണം ആര് നടത്തിയാലും തെറ്റാണെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് വ്യക്തമാക്കി.
എന്നാൽ ദീപ നിശാന്തിനെയും ഇടതുപക്ഷ പ്രഭാഷകനായ ശ്രീ ചിത്രനെയും വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ വേദികളിൽ പങ്കെടുപ്പിക്കുന്നതുമായി ബദ്ധപ്പെട്ടു ഭിന്ന അഭിപ്രായമാണ് നില നിൽക്കുന്നത്. മോഷണം നടത്തിയവർക്ക് പിന്തുണയുമായി എന്നാൽ അശോകൻ ചെരുവിലിനെപ്പോലുള്ള നിരവധി ഇടതുപക്ഷ അനുഭാവമുള്ള എഴുത്തുകാർ രംഗത്ത് വന്നിരുന്നു.
അതേസമയം തൃശൂർ കേരളവർമ്മ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ തങ്ങളുടെ അധ്യാപികയായ ദീപയ്ക്ക് പൂർണ പിന്തുണയാണ് നൽകിയിരിക്കുന്നത്. അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഇടതുപക്ഷ വേദികളിൽ സജീവമായിരുന്നു.
അതേസമയം ശ്രീചിത്രൻ തന്നെ വഞ്ചിക്കുകയായിരുന്നെന്നും കലേഷിനോടും പൊതു സമൂഹത്തിനോടും മാപ്പ് ചോദിക്കുന്നുവെന്നും ദീപ നിശാന്ത് ആവർത്തിച്ചു.