പ്രകൃതി തൻ ഭംഗിയിലവൾ നാണിച്ചു നിൽപ്പുണ്ട്
ചിന്തകൾ കാറ്റായി ദിക്കുകൾ തെറ്റി പറക്കാത്ത നേരങ്ങളിൽ
നിമിഷങ്ങൾ ധ്യാനനിരതമായ് നീളുന്നയിടവേളകളിൽ
താരുണ്യം വറ്റാത്ത തുറന്ന കൺകൾക്കുമുന്നിൽ അവൾ നിൽപ്പുണ്ട്
കൊത്തിയെടുക്കുംതോറും ശില്പികൾക്കവളൊരു
അടർത്തിനീട്ടാൻ കഴിയാത്ത നിത്യബിംബം
വർണ്ണന മുഴുമിച്ചുതീരാതെ കവികൾക്ക്
വാക്കുകൾ മതിവരാത്ത വർണ്ണനയ്ക്കതീതമായ ദേവത
കാഴ്ച്ചയുടെ നീളുന്ന അനുഭൂതി പൊട്ടിവിടർന്നാലും
അവളൊന്നുമറിയുന്നുവോ ?
വിരലുകൾക്ക് അവൾ അദൃശ്യം
എത്രമൊഴിഞ്ഞാലും മറുമൊഴിയില്ലാതെ
അന്തരമായി എത്രരമിച്ചാലും ഹസ്തിനിപോലെ മതിവരാതെ .
ഗായകർ പാടിത്തളർന്നിട്ടും അവൾ ഇനിയും മുഖം നിവർത്തിയില്ല