ഏഴാമത് മനോരാജ് കഥാസമാഹാര പുരസ്ക്കാരത്തിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. 33,333 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. 2018, 2019, 2020 വർഷങ്ങളിൽ ആദ്യപതിപ്പായി ഇറങ്ങിയ കഥാസമാഹാരങ്ങളുടെ മൂന്ന് കോപ്പികൾ വീതം
മനോരാജ് പുരസ്ക്കാര സമിതി, കുന്നപ്പിള്ളി വീട് (തേജസ് മെഡിക്കൽസ്), SMHS ന് സമീപം, പി.ഒ. ചെറായി. പിൻ:- 683514, ഫോൺ;- 9895938674 എന്ന വിലാസത്തിൽ 2021 ജൂൺ 30 ന് മുൻപ് ലഭിക്കത്തക്ക വിധം അയക്കുക. കോവിഡ് പ്രതിബന്ധങ്ങൾ തീരുന്ന മുറയ്ക്ക് ആലോചിച്ച് തീരുമാനിക്കുന്നത് പ്രകാരമുള്ള ദിവസം ചെറായിയിൽ വെച്ച് നടത്തുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.
Click this button or press Ctrl+G to toggle between Malayalam and English