സേതുരാമയ്യര്‍ക്കും വേണ്ടേ ഒരു പ്രമോഷന്‍

 

 

 

 

ഒരിക്കല്‍ സ്ഫോടനം സിനിമയുടെ ഷൂട്ടിംഗ് സൈറ്റില്‍ വച്ച് അക്കാലത്തെ ഡയലോഗ് പ്രസന്റേഷനില്‍ അതുല്യനായിരുന്ന സുകുമാരന്‍ ഒരു മെലിഞ്ഞ ചെറുപ്പക്കാരനെ ചൂണ്ടി പറഞ്ഞു.

” ഈ പയ്യന്‍ ഒരിക്കല്‍ മലയാള സിനിമയിലെ സ്റ്റാറായി മാറും”
വര്‍ഷങ്ങള്‍ കഴിഞ്ഞു ആ പയ്യന്‍ മെല്ലെ താരപൊലിമയിലേക്കെത്തി.

സുകുമാരന്‍ വില്ലനായി അഭിനയിച്ച സിനിമയില്‍ പോലും നായകനാകാനുള്ള അവസരം ലഭിച്ചു.

അതൊക്കെ മലയാള സിനിമയുടെ സമീപകാല ചരിത്രം .

ഇപ്പോള്‍ മലയാളമറിയുന്ന ഓരോരുത്തരുടേയും ചെവിയില്‍ മുഴക്കമുള്ള ഒരു ശബ്ദം, അതിനു മാറ്റു കൂട്ടുന്ന ആകാരഭംഗി ഒക്കെ തെളിഞ്ഞു വന്നു കാണും.

സാക്ഷാല്‍ മമ്മൂട്ടി.

ഇന്നത്തെ മമ്മൂട്ടി ഒരു നടന്‍ മാത്രമല്ല മലയാള സിനിമക്ക് ഒരു പാഠ പുസ്തകം കൂടിയാണ്.

സ്വന്തം ബോഡി ഫിറ്റ്നസില്‍ ഇത്രയേറെ ശ്രദ്ധയുള്ള ഒരു നടന്‍ വേറെ ഉണ്ടോ എന്ന് സംശയം. യാത്ര, ഭക്ഷണം , ഉറക്കം, ഷൂട്ടിംഗ് , കുടുംബ ജീവിതം, വ്യായാമം എന്നിങ്ങനെയൊക്കെ ഇദ്ദേഹത്തിന്റെ ഒരു ദിവസത്തെ തരം തിരിച്ചാല്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് വ്യായാമത്തിനാണെന്നു കാണാം.

ഓരോ സിനിമ കഴിയുമ്പോഴും അതില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ട് അടുത്ത കഥാപാത്രത്തത്തെ അതിലും മികവുറ്റതാക്കി പോരുന്ന പ്രതിഭ ഈയിടെ ഇറങ്ങിയ സി. ബി. ഐ. അഞ്ചാം ഭാഗവും ഇതു പ്രകടമാക്കുന്നു.

ഒരു സി ബി ഐ ഓഫീസര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ കര്‍ണപുടങ്ങളീല്‍ മുഴങ്ങുന്ന ഒരു മ്യൂസിക് ഉണ്ട്
കൈകള്‍ പിറകില്‍ കെട്ടിയുള്ള ഒരു നടത്തക്കാഴ്ച. സിനിമയുടെ ടൈറ്റില്‍ കാണിക്കുമ്പോള്‍ സി ബി ഐ യിലെ മുന്‍കാല ചിത്രങ്ങളിലെ ചല ഭാഗങ്ങള്‍ എടുത്ത് കാണിച്ച് പുതിയ തലമുറയെ പരിചയപ്പെടുത്തുന്നു. ഡയലോഗു പറയുന്ന കാര്യത്തില്‍ അക്കാലത്ത് ഏറെ മികച്ചു നിന്ന സുകുമാരന്റെ ചില ഭാഗങ്ങള്‍. സായ്കുമാര്‍ എന്ന പോലീസ് ഓഫീസര്‍ സംസാരിക്കുന്നത് സുകുമാരന്‍ എന്ന നടന്റെ സ്ലാങില്‍ തന്നെ.

ജഗതി ശ്രീകുമാര്‍ എന്ന നടന്റെ തിരിച്ചു വരവും ചിത്രം ആഘോഷിക്കുന്നു. കേസ് തെളീയിക്കാനുള്ള ഒരു കച്ചിത്തുരുമ്പ് ജഗതിയിലൂടെ ലഭിക്കുമ്പോള്‍ മമ്മൂട്ടി പറഞ്ഞു പോകുന്നു.

” His brain is still vibrating, thanks god”

സിനിമയുടേ സസ്പന്‍സ് ആവോളം ഗോപ്യമായി സൂക്ഷിക്കാന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞു.

മമ്മൂട്ടി, കെ മധു, എസ് എന്‍ സ്വാമി ടീമിനു അഭിമാനിക്കാം ഈ ചിത്രവും മലയാളി സ്വീകരിച്ചതില്‍, വിജയിപ്പിച്ചതില്‍. ചിത്രം അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് വില്ലനോട് നായകന്‍ പറയുന്ന ഡയലോഗ് ” നമ്മള്‍ വീണ്ടും കാണും” എന്നതില്‍ നിന്ന് നമുക്ക് ഒരു ആറാം ഭാഗം കൂടി പ്രതീക്ഷിക്കാം.

പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തി ഓരോ കഥാപാത്രങ്ങള്‍ക്കും ചേരും വിധം അഭിനയിച്ചവര്‍ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തു. ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലിനെ വ്യന്യസിപ്പിച്ച് കഥാപാത്രത്തെ പരിപൂര്‍ണ്ണതയിലെത്തിക്കാനുള്ള മമ്മൂട്ടിയുടെ കഴിവിനെ ആവോളം പ്രയോജനപ്പെടുത്തി കെ മധു ചിത്രത്തെ ഗംഭീരമാക്കി. കുടുംബപ്രേക്ഷകരുടെ തിയറ്ററിലേക്കുള്ള വരവു തന്നെ തെളിവ്.

ഒരു നായകന്‍ അഞ്ചു ഭാഗങ്ങളിലും ഒരു സംവിധായകന്‍ അഞ്ചു ഇടങ്ങളിലും ഒരു തിരക്കഥാകാരന്‍ അഞ്ചിലും ഇതൊക്കെ ചിത്രത്തെ സിനിമാ ചരിത്രത്തിലെ തന്നെ റെക്കോഡില്‍ എത്തിച്ചിരിക്കുന്നു പല കാലങ്ങളിലായി ഇതൊക്കെ കണ്ട് നമുക്ക് അഭിമാനിക്കാം .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here