എഴുത്തുകാരന്‍ സേതുവിന് ആദരം. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റി ലൈബ്രറി യിൽ സേതുവിന്റെ മുഴുവന്‍ കൃതികളുടെയും ശേഖരമാണ് ഉള്ളത്.
എഴുത്തുകാരൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.സേതുവിന്റെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച എല്ലാ കൃതികളും ഇവിടെ ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ട്.
ആദ്യ നോവലായ നനഞ്ഞ മണ്ണിന്റെ കോപ്പി തന്റെ സ്വകാര്യശേഖരത്തില്‍ പോലുമില്ലെന്ന് സേതു പറയുന്നു. ഫയല്‍ കോപ്പിയുണ്ടായിരുന്നത് കഴിഞ്ഞ പ്രളയകാലത്ത് നഷ്ടപ്പെട്ടു. കേരളത്തിലെ ലൈബ്രറികളില്‍ ഇത്തരമൊരു കാഴ്ച അപൂര്‍വ്വമാണെന്നും സേതുസൂചിപ്പിക്കുന്നു.