കവിതാ മോഷണ വിവാദത്തിൽ ഉൾപ്പെട്ട എം ആർ വിബിന്റെ സിസോ എന്ന കവിത വായിക്കാം
സീസോ
————-
ഐറണിയെന്ന്
ഒറ്റവാക്കില്‍
പറയാനാകില്ലിതിനെ .
അവളുടെ ആദ്യ രാത്രി.
11 മണി .
മണിയറ.
അതേ രാത്രി.
അതേ സമയം.
തങ്കമണി റോഡ് .
വെളുത്ത വിരിപ്പില്‍
അവളുടെ O+ve.
കറുത്ത റോഡില്‍
എന്റെ B+ve.
അവളുടെതിനെ
ആക്സിഡന്റ്
എന്ന് വിളിക്കാനാകുമോ?
എന്റേത്
അത് തന്നെയാണ്.
അവള്‍ക്ക്
തുന്നലുകള്‍ വേണ്ടാത്ത
മുറിവ്.
അതിലൂടെ
ഇനി വസന്തം വരും.
എനിക്കഞ്ചു തുന്നലിന്റെ
മുറിവ്.
ഇതിലൂടെ
ബില്ലും കടവും വരും.
കൊതുകില്ലാതിരുന്നിട്ടും
വലയിട്ട ബെഡ്ഡില്‍
അവര്‍ ബോംബെ സിനിമയിലെ
പാട്ട് സീനായി
ഹമ്മ… ഹമ്മ..!!
കൊതുകുണ്ടായിരുന്നിട്ടും
വലയില്ലാത്ത
ജനറല്‍ വാര്‍ഡില്‍
എനിക്കരികിലെ കട്ടിലിലൊരുവന്‍
അമ്മേ… അമ്മേ …!!
അവള്‍ ഇപ്പോഴേ
മുഴുവനായും
ചാര്‍ജ് ആയിട്ടുണ്ടാകും.
എനിക്ക്
നാളെ
ഡിസ് ചാര്‍ജ് ആകണം.