സാഹിത്യ സെമിനാർ

സ്ഥിതി സാംസ്കാരികവേദി സംഘടിപ്പിച്ച സാഹിത്യ സെമിനാർ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഡോ. ജോസഫ് ആന്റണി അധ്യക്ഷത വഹിച്ചു. എഡ്വേർഡ് നസ്രത്ത് രചിച്ച ‘കാർണിവൽ’ എന്ന നോവലിന്റെ പ്രകാശനം സാഹിത്യകാരൻ പ്രദീപ് പനങ്ങാടിനു നൽകി ഇ.സന്തോഷ്‌കുമാറും ‘ഓവൂസുവിന്റെ ബസ് യാത്ര’ എന്ന കഥാസമാഹാരം ഫാ. റൊമാൻസ് ആന്റണിക്ക് നൽകി വേണു കുന്നപ്പള്ളിയും നിർവഹിച്ചു.

വി.ടി.കുരീപ്പുഴ, പ്രദീപ് മാർട്ടിൻ, എസ്.അജയകുമാർ, മാർഷൽ ഫ്രാങ്ക്, ശിവപ്രസാദ്, ജോസഫ് തൊബിയാസ്, മഹേശ്വരൻ, ജോസ് മോത്ത, മെറീന സ്റ്റീഫൻ, ഹിൽഡ ഷീല, രാജു നീലകണ്ഠൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here