അച്ചടി-സാമൂഹ്യ മാധ്യമങ്ങളിലെ ഭാഷയും ഉള്ളടക്കവും താരതമ്യ വിശകലനം’ എന്ന വിഷയത്തിൽ ഇന്ന് സെമിനാറും സാംസ്കാരിക സമ്മേളനവും. തൃശൂർ പൗരാവലിയുടെ നേതൃത്വത്തിൽ സാഹിത്യ അക്കാദമി ഹാളിൽ വൈകീട്ട് അഞ്ചിന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. പൗരാവലി ജനറൽ സെക്രട്ടറി എം.സി. തൈക്കാട് അധ്യക്ഷത വഹിക്കും. സംവിധായകൻ ലാൽ ജോസ്, ഇ.ഡി. ഡേവിസ്, ഡോ. എൻ.ആർ. ഗ്രാമപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ ഡോ. കെ.എസ്. രജിതന്റെ “നെല്ലിക്ക’, പായ്ക്കാട്ട് ശ്രീധരൻ നന്പൂതിരിപ്പാടിന്റെ “സ്കന്ദപുരാണം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടത്തും.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English