ജീവിതത്തിന്റെ ഉയരങ്ങളില്‍നിന്നല്ല, അരികുകളില്‍ നിന്നാണ് നകുലിന്റെ കഥാപാത്രങ്ങള്‍ വരുന്നത്. തലപ്പൊക്കം കൊണ്ടല്ല, വേറിട്ട ചിന്തകൊണ്ടാണ് അവര്‍ ശ്രദ്ധനേടുന്നത്. ചിലപ്പോള്‍ വായനക്കാരുടെ കൈപിടിച്ച് അവര്‍ ഫാന്റസിയുടെ അലൗകികലോകത്തേക്ക് സഞ്ചരിക്കുന്നു.
രാജീവ് ശിവശങ്കര്‍
അനിര്‍വചനീയവും അതീന്ദ്രിയവുമായ സന്ദര്‍ഭങ്ങളുള്ള കഥകള്‍ ഉണ്ടാക്കുക എന്ന ശ്രമകരമായ കാര്യത്തിലും നകുല്‍ കയ്യടക്കം കാണിക്കുന്നു. ഇത്തരം കഥകള്‍ തുടങ്ങാനെളുപ്പമാണ്. അവസാനി പ്പി ക്കാനാണ് പാട്. വലിയ ട്വിസ്റ്റുകൊണ്ട് നകുല്‍ അതിനെ സാധിച്ചെടുക്കുന്നു. അത് വിശ്വസനീയമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുമുണ്ട്.
ജി.ആർ. ഇന്ദുഗോപൻ
കഥകൾ. പേജ് 112, വില 110