വര്‍ദ്ധക്യസഹായം മൂലം വൃദ്ധന്‍ വടിയായി. വീടിനു മുന്നില്‍ വെള്ളപുതപ്പിച്ചു കിടത്തിയിരിക്കയാണ്. ചുറ്റിനും വൃദ്ധഭാര്യയും മക്കളും പേരക്കുട്ടികളും അടങ്ങുന്ന ഒരു വലിയ പടയും!
പെട്ടെന്നാണ് മരമാക്രി കോലവും പെരുത്ത മൊബൈലുമായി ഒരു പേരക്കുട്ടി മുന്നിലെത്തിയത്!?
എല്ലാവരുടെയും സെല്‍ഫി എടുത്ത ശേഷം അവന്‍ ചാടിച്ചാടി മലച്ചുകിടക്കുന്ന വൃദ്ധന്‍റെ മുന്നിലെത്തി.
“…അവസാനമായി അപ്പുപ്പന്‍റെ സെല്‍ഫിയാ എടുക്കാനുള്ളത്..? ഇങ്ങനെ വടിപോലെ കിടക്കാതെ ചാടി എണീറ്റ് ഒന്ന് സ്മൈല് ചെയ്യ് അപ്പൂപ്പാ…?”
അവന്‍റെ അലര്‍ച്ച കേട്ടിട്ട് അപ്പുപ്പന് സഹിച്ചില്ല. വൃദ്ധന്‍ ചാടി എണീറ്റ് പേരക്കുട്ടിയുടെ ചെകിട് നോക്കി ഒന്ന് പൊട്ടിച്ചു. മൊബൈല്‍ തട്ടിയെടുത്തു. എന്നിട്ട് ദൂരേക്ക് വലിച്ചെറിഞ്ഞു! അല്ല പിന്നെ…?