ഗാന്ധിയോടൊപ്പം ഒരു സെൽഫി എടുക്കണം.
നഗര മധ്യത്തിലെ കുട്ടികളുടെ പാർക്കിനു മുന്നിൽ ഒരു ഗാന്ധിയുണ്ട്. അല്പം പഴഞ്ചനാണ്. നെഞ്ചിൽ ആഴമേറിയൊരു വിള്ളലുണ്ടെങ്കിലും തൽക്കാലം ഒപ്പിക്കാം. (ഹാരമണിയിച്ച് മറയ്ക്കാവുന്നതേയുള്ളൂ.)
പിന്നൊരു പ്രശ്നമുള്ളത് അവിടത്തെ വാച്ച്മാനാണ്.അങ്ങേർക്ക് ഒരു സെൽഫിക്ക് അമ്പതു രൂപ വച്ച് നൽകണം. എന്നാലും സാരമില്ല. കാര്യം നടക്കുമല്ലോ.
പിന്നൊന്ന് ഒരു പട്ടിയാണ്. അപരിചിതരെ കണ്ടാൽ അതു കുരയ്ക്കും .ഒരു ബിസ്കറ്റുകൊണ്ട് അതു പരിഹരിക്കാം.( എത്ര പട്ടികളുടെ വായടപ്പിച്ചിരിക്കുന്നു.)
സെൽഫിക്ക് ‘ഞാനും ഗാന്ധിയും’ എന്ന് അടിക്കുറിപ്പിടാം. അല്ലെങ്കിൽ വേണ്ട, ‘ഞാൻ’ എന്നു മാത്രം മതി …
nice