ശീർഷാസനം : പുസ്തകപ്രകാശനം

 

 

 

 

 

സാംസ്കാരിക പ്രവർത്തകനും കവിയുമായ ജയപ്രകാശ് ഒളരിയുടെ ശീർഷാസനം എന്ന കവിത പുസ്തകത്തിന്റെ പ്രകാശനവും കവിയരങ്ങും 05 മാർച്ച്‌ 2022 ശനിയാഴ്ച 5 pm ന് കേരള സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളിൽ വെച്ച് നടന്നു. എത്തിക്സ് ബുക്സ് പുറത്തിറക്കിയ പ്രസ്തുത പുസ്തകം കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ. ആർ ടോണി പ്രകാശനം ചെയ്തു. പ്രശസ്ത കവി പി. എൻ. ഗോപികൃഷ്ണൻ പുസ്തകം സ്വീകരിച്ചു. നാടക സംവിധായകൻ അഡ്വ : പ്രേംപ്രസാദ് പുസ്തകാവലോകനം നടത്തി. ഗ്രന്ഥകാരനും സംവിധായകനുമായ ശ്രീപ്രതാപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ ഗോപിനാഥ്, കെ ശിവരാമൻ, അഗസ്റ്റിൻ കുട്ടനെല്ലൂർ, ജോൺ തോമസ്, എൻ ഡി വേണു, ജോയ് ജോസഫ്, എന്നിവർ ആശംസകൾ പറഞ്ഞു. രാമചന്ദ്രൻ ഇരവിമംഗലം, ജോസഫ് മൽപ്പാൻ, ശശിധരൻ കളത്തിങ്കൽ പപ്പുബിൻ, രാജു നാരായണത്ര ,പ്രശാന്തൻ, ശ്രീ പ്രതാപ് എന്നിവർ കവിതകൾ ആലപിച്ചു. പുസ്തകം പുറത്തിറക്കിയ എത്തിക്സ് ബുക്സിന്റെ ഈ പി കാർത്തികേയൻ സ്വാഗതവും അഡ്വ :ബാബു ജോസഫ് നന്ദിയും പറഞ്ഞു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here