ഫലസ്തീനെ കുറിച്ച്‌ അമേരിക്കയിൽ നിന്നിറങ്ങുന്ന കവിതാ സമാഹാരത്തില്‍ കവിത എഴുതി സീന ശ്രീവല്‍സന്‍

പെരിന്തല്‍മണ്ണ: ഫലസ്തീനെ കുറിച്ച് അമേരിക്കയില്‍  നിന്നും പുറത്തിറങ്ങുന്ന കവിതാ സമാഹാരത്തില്‍ ഫലസ്തീന്‍ ജനതക്ക് പിന്തുണയുടെയും, അതിജീവനത്തിന് ഐക്യദാര്‍ഡ്യത്തിന്റെ  സ്‌നേഹ കാവ്യമെഴുതി ശ്രദ്ധേയമായിരിക്കുകയാണ് അങ്ങാടിപ്പുറത്തെ സീന ശ്രീവല്‍സന്‍ എന്ന യുവ കവിയത്രി. പ്രക്ഷുഭ്ദമായ കടലില്‍ ഒരു കപ്പല്‍ സ്‌നേഹമാകുന്ന തീരത്തേക്കണഞ്ഞു എന്ന് തുടങ്ങുന്ന a deep sail, the palestinian saga എന്ന തലക്കെട്ടിലില്‍ തുടങ്ങുന്ന കവിത ഫലസ്തീന്‍ ആന്തോളജിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് വീര്യം പകരുന്ന കവിതാ സമാഹാരത്തില്‍ വിവിധ രാജ്യങ്ങളിലുള്ള മികച്ച കവിതാ സമാഹാരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴു പതിറ്റാണ്ട് കാലം ഫലസ്തീന്‍ ജനത അനുഭവിക്കുന്ന വേദനകളും സങ്കടങ്ങളും പുസ്തകത്തിലെ ഇതിവൃത്തമാണ്. കവിയും വിവര്‍ത്തകനും ഇന്നര്‍ ചൈല്‍ഡ് പ്രസ്സ് ഇന്റര്‍നാഷണല്‍ റിലേഷന്‍ ഡയറക്ടറുമായ നിസാര്‍  സര്‍ത്താവിയാണ് ഫലസ്തീന്‍ എ കണ്‍ഷ്യസ് പോയെട്രിക്ക് ഓഫറിംഗ്  എന്ന കവിതാ സമാഹാരത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here